തൃശൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൃശൂർ : തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 17 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് അപകടമുണ്ടായത്. തൃശൂർ–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. അപകടത്തെത്തുടർന്ന് പാതയിൽ ഗതാഗതം സ്തംഭിച്ചു.
നിയന്ത്രണം വിട്ട ബസ് റോഡിനു കുറുകെ മറിയുകയായിരുന്നു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.










0 comments