മലപ്പുറത്ത് ബസ് ഡ്രൈവർ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ

മഞ്ചേരി: സ്വകാര്യ ബസ് ഡ്രൈവറെ നഗരത്തിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത്. മാർച്ച് ഏഴിന് ഒതുക്കുങ്ങൽ വെസ്‌റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ അബ്‌ദുൽ ലത്തീഫ് കുഞ്ഞുവീണു മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാതായിരുന്നു. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിപ്പടിയിൽ സ്വകാര്യ ലോഡ്‌ജിലാണ് ശനി പകൽ രണ്ടരയോടെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളി വൈകിട്ട് നാലരയോടെയാണ് ലോഡ്‌ജിൽ മുറിയെടുത്തത്. ശനിയാഴ്‌ച ച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ലോഡ്‌ജ് ഉടമ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു അബ്‌ദുലത്തീഫ് ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചത്. ഡ്രൈവര് സിജുവിനെ പുറമേ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭാര്യ:മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശിനാഥ്.









0 comments