ad
Deshabhimani

print edition ഗോവയിലേക്ക്‌ 
യാത്ര പോകാം, കെഎസ്ആർടിസിയിൽ

KSRTC.jpg
വെബ് ഡെസ്ക്

Published on Mar 20, 2026, 01:34 AM | 1 min read

തിരുവനന്തപുരം: ഗോവയിലേക്ക്‌ കെഎസ്‌ആർടിസിയുമായി അടിച്ചുപൊളി യാത്ര നടത്താം. കൊച്ചിയിൽനിന്ന്‌ ഏകദേശം 6500 രൂപ. ഭക്ഷണം, താമസം എന്നിവയെല്ലാം ഉൾപ്പെടെയാണിത്‌. രണ്ടു രാത്രി, രണ്ടു പകൽ. ഗോവയിലെ പ്രധാന ബീച്ചുകൾ, പ്രശസ്‌തമായ പള്ളികൾ, സ്മാരകങ്ങൾ, നൈറ്റ് ലൈഫ് എന്നിവ ആസ്വദിക്കാം. മംഗളൂരുവരെ കെഎസ്‌ആർടിസി ബസിലും അവിടെനിന്ന്‌ ട‍‍ൂറിസ്റ്റ്‌ ബസിലുമായിരിക്കും. വാഗമണ്ണിലെ കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിയുമായി സഹകരിച്ച്‌ ബജറ്റ്‌ ടൂറിസം സെല്ലാണ്‌ യാത്ര സംഘടിപ്പിക്കുന്നത്‌. എല്ലാ ഡിപ്പോയിൽനിന്നും യാത്ര സംഘടിപ്പിച്ചു നൽകും.


തമിഴ്‌നാട്ടിലെ ഉ‍ൗട്ടി, കൊടൈക്കനാൽ, മധുര, മഹാബലിപുരം, കന്യാകുമാരി, രാമേശ്വരം, പളനി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക്‌ കെഎസ്‌ആർടിസി ബസിൽത്തന്നെ പോകാനും അവസരം. മാസത്തിൽ 150 ട്രിപ്പ്‌ പോകാൻ തമിഴ്‌നാട്‌ സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌. കുറഞ്ഞ നിരക്കിൽ താമസസ‍ൗകര്യത്തിന്‌ ഹോട്ടലുകളുമായി കരാറുമുണ്ട്‌.


കർണാടകത്തിലേക്ക്‌ യാത്രകൾ സംഘടിപ്പിക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നു. അനുമതിക്കായുള്ള ചർച്ചകളും ആരംഭിച്ചു. 2022 മുതൽ ഫെബ്രുവരിവരെ അയ്യായിരത്തോളം ട്രിപ്പുകളാണ്‌ ബജറ്റ്‌ ടൂറിസം സെൽ നടത്തിയത്‌. ആറുലക്ഷത്തോളം പേർ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുമടങ്ങി. വൈബാക്കാൻ യാത്രക്കാർക്കൊപ്പം പാട്ടുപാടാനും ഡാൻസ്‌ ചെയ്യാനും തയ്യാറാകുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഏറെയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home