print edition ബിഎസ്എന്‍എലില്‍ ഒരു രൂപയ്‌ക്ക് പ്രീപെയ്ഡ് കണക്ഷന്‍

ഫയൽ ചിത്രം
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്കായി ഫ്രീഡം പ്ലാന്‍ വീണ്ടും അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. സ്വദേശീയ 4ജി നെറ്റ്-വര്‍ക്ക് ലഭിക്കുന്ന പ്ലാനാണിത്. ഒരുരൂപയ്‌ക്ക് പുതിയ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ നേടാം. പ്രമോഷണല്‍ ഓഫര്‍ 30 വരെ ലഭിക്കും.
ഏത് നെറ്റ്-വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 2 ജിബി ഹൈസ്‌പീഡ് ഡാറ്റ, ദിവസം 100 എസ്എംഎസ്, കാലാവധി 30 ദിവസം. സിം കാര്‍ഡ് സൗജന്യം. മറ്റ് ഓപ്പറേറ്റര്‍മാരില്‍നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോൺ:1503/18001801503. വെബ്സൈറ്റ് : www.bsnl.co.in.










0 comments