ad
Deshabhimani

ശ്വാസം കിട്ടാതെ പിടഞ്ഞ് വിദ്യാർഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്; ദൃശ്യങ്ങൾ പകർത്തി

Sad Student Ragging

Representative Image | AI

വെബ് ഡെസ്ക്

Published on Jul 14, 2026, 12:08 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽവെച്ച് ക്രൂരമായ റാ​ഗിങിനിരയായി പ്ലസ് വൺ വിദ്യാർഥി. കൊടുവഴന്നൂർ എച്ച്എസ്എസിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളാണ് ആക്രമിച്ചത്. മർദനമേറ്റ കൂട്ടിയുടെ രക്ഷിതാക്കൾ ന​ഗരൂർ പൊലീസിൽ പരാതി നൽകി.


തിങ്കൾ വൈകുന്നേരമാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി തങ്ങളുടെ ബാച്ചിന്റെ ​ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ ക്രിയേറ്റ് ചെയ്തിരുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടെന്നും തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. ക്ലാസ് കഴിഞ്ഞ് പോകവെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. കാലുകൊണ്ട് പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചു. വിദ്യാർഥി ശ്വാസംകിട്ടാതെ പിടയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റാ​ഗിങ്ങിന്റെ ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്.


പരാതിയിൽ സ്കൂൾ അധികൃതരിൽനിന്നും പൊലീസ് മൊഴിയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home