ദേശാഭിമാനി മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം

മർദ്ദനമേറ്റ അരുൺ രാജ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം. ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജിനും റിപ്പോർട്ടർ അശ്വതിക്കുമാണ് മർദ്ദനമേറ്റത്. ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകരാണ് മർദ്ദിച്ചത്.
ബേക്കറി ജംഗ്ഷനിൽ ആയിരുന്നു സംഭവം. അരുൺ രാജിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ട്രാഫിക് ലംഘിച്ച് എത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിനാണ് മർദ്ദനം.
റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടിരുന്നഓട്ടോ ഇന്റിക്കേറ്ററിടാതെ എടുത്തുവന്ന് ബൈക്കിലിടിക്കാന്‍ വന്നത് ചോദ്യം ചെയ്തതോടെ വണ്ടി നിര്‍ത്തി ബിഎംഎസ് തൊഴിലാളിയായ ഡ്രൈവര്‍ മാധ്യമപ്രവർത്തകരെ തെറി വിളിക്കുകയായിരുന്നു. പിന്നാലെയെത്തിയ ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ റിപ്പോർട്ടർ അശ്വതിയെ പിടിച്ചുതള്ളി. ഇത് ചോദ്യം ചെയ്തതിനാണ് അരുൺ രാജിനെ വളഞ്ഞിട്ട് ആക്രമിച്ചത്.









0 comments