ad
Deshabhimani

യുവാവിനെ കെട്ടിത്തൂക്കി ക്രൂര മർദനം; ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടി: ദമ്പതികൾ പിടിയിൽ

ATTACKKOZHANJERI
വെബ് ഡെസ്ക്

Published on Sep 14, 2025, 10:49 AM | 1 min read

പത്തനംതിട്ട: കോഴഞ്ചേരിയിൽ യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾ പൊലീസ് പിടിയിൽ.റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചുകൊണ്ടുള്ള ക്രൂരത.


ചരൽകുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്.ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത ശേഷമാണ് ദമ്പതികൾ യുവാവിനെ മർദിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ചരൽകുന്നിലാണ് സംഭവം.


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യുവാവിന് പുറമെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരിട്ടിരുന്നു.പ്രതികൾ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയിൽ മറ്റൊരാളെക്കൂടി ഇവർ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിരുവോണത്തിനാണ് രണ്ട് ജില്ലകളിൽ നിന്നായുള്ള രണ്ട് യുവാക്കൾക്ക് യുവ ദമ്പതികളിൽ നിന്ന് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്.


തിരുവോണ ദിവസം പത്തനംതിട്ട സ്വദേശിയായ യുവാവിനോട് മാരാമൺ എന്ന സ്ഥലത്തേക്ക് എത്താൻ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കിൽ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടിൽ വച്ചായിരുന്നു ക്രൂര മർദനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home