ad
Deshabhimani

ഇറാൻ ഭീഷണിയിട്ടു; നാറ്റോ സമ്മേളനം കഴിഞ്ഞുള്ള യാത്രയിൽ ട്രംപ് അതീവ രഹസ്യമായി വിമാനം മാറി

air force 1
വെബ് ഡെസ്ക്

Published on Aug 11, 2026, 03:16 PM | 2 min read

വാഷിങ്ടൺ: നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങവേ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വധ ഭീതിയിലായിരുന്നെന്ന് റിപ്പോര്‍ട്. ഇറാന്റെ പ്രതികാരം ഭയന്ന് വിമാനത്തിൽ കയറുന്നതായി കാണിച്ച ശേഷം സ്വന്തം പട്ടാള വിമാനത്തിലേക്ക് മാറി കയറിയാണ് തിരികെ യാത്ര ചെയ്തത്.


തുര്‍ക്കിയിലായിരുന്നു ഉച്ചകോടി. എയര്‍ഫോഴ്സ് വൺ വിമാനത്തിൽ കയറി ട്രംപ് യാത്ര തിരിക്കുന്നതായി ഫോട്ടോ സഹിതം വാര്‍ത്ത പുറത്തു വിട്ടിരുന്നു. യാഥാര്‍ത്ഥത്തിൽ ട്രംപ് സ്വന്തം വിമാനത്തിൽ കയറുകയും ചെയ്തിരുന്നു. എന്നാൽ പിറകിലെ ഡോറിലൂടെ ഇറങ്ങി ഒരു കാറ്ററിങ് ട്രക്കിൽ ഒളിച്ചു. ഇതിന് ശേഷം പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മിലിട്ടറി വിമാനത്തിലേക്ക് മാറി കയറി. യു എസിലേക്ക് പോകുന്നതിന് പകരം ബ്രിട്ടണിലേക്കാണ് പോയത്. ജുലൈ എട്ടിനായിരുന്നു ഈ സംഭവം. അതീവ സാഹസികമായ രക്ഷാ പ്രവര്‍ത്തനം എന്നാണ് ഇതിനെ യു എസ് മാധ്യമങ്ങൾ വിശദീകരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് പ്രസിധീകരിച്ച വാര്‍ത്തയിൽ രക്ഷാ പ്രവര്‍ത്തകരെ വാഴ്ത്തുകയും ചെയ്യുന്നു.


പഴയ എയർഫോഴ്സ് വൺ വിമാനത്തിലാണ് താൻ മടങ്ങുന്നതെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിലെ അമേരിക്കൻ സൈനികർക്ക് കാണാനായി "പഴയ ഓർമ്മകൾ പുതുക്കാൻ" ആണ് ഈ വിമാനം തെരഞ്ഞെടുത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ക്യാമറകൾക്ക് മുൻപിൽ പോസ് ചെയ്യുകയും ഇതേ വിമാനത്തിന്റെ ഗോവണിയിൽ കയറി കൈ വീശി കാണിക്കയും ചെയ്തിരുന്നു.


പ്രസിഡന്റും സംഘവും ഉള്ളിൽ കയറിയ ഉടൻ ഭക്ഷണം എത്തിക്കാൻ ഉപയോഗിക്കുന്ന എയർപോർട്ട് കേറ്ററിങ് ട്രക്ക് വിമാനത്തിന്റെ മറുഭാഗത്ത് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ട്രക്കിന്റെ പിൻഭാഗം വിമാനത്തിന്റെ വാതിലിന് ഒപ്പം ഉയര്‍ത്തി. ഇതുവഴിയാണ് ട്രംപ് സ്വയം സാഹസിമായി ഇറങ്ങിയത്.


ഇതിന് ശേഷം മോഡിഫൈ ചെയ്ത ഒരു ബോയിങ് 757 മിലിട്ടറി വിമാനത്തിലാണ് മടങ്ങിയത്. C-32 A എന്ന വിമാനമാണിത്. വലിയ സംഘം മാധ്യമ പ്രവര്‍ത്തകരും ഒഫിഷ്യലുകളും ട്രംപ് ആദ്യത്തെ വിമാനത്തിൽ കയറിയതായി കരുതി ചേംബറിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.


ഖത്തര്‍ സമ്മാനമായി നൽകിയ ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് തുര്‍ക്കിയിലേക്ക് നാറ്റോ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ഈ വിമാനം അവിടെ നിന്ന് നേരത്തെ പുറപ്പെട്ടു പോവുകയായിരുന്നു. ഭീതി തന്നെയായിരുന്നു ഇതിനും കാരണം. പഴയ എയര്‍ ഫോഴ്സ് വൺ വിമാനം പോലെ ഖത്തര്‍ വിമാനത്തിന് മിസൈൽ പ്രതിരോധ ശേഷി ഇല്ലെന്ന സുരക്ഷാ കണ്ടെത്തിലിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം.


2000 ൽ പാകിസ്ഥാൻ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ പ്രസിഡന്റ് ബിൽ ക്ലിന്റൺ സമാനമായ രീതിയിൽ ഔദ്യോഗിക വിമാനം ഉപേക്ഷിച്ച് യാത്ര ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home