ad
Deshabhimani

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തികൊന്നു

raju killed in idukki

അനുജന്റെ കുത്തേറ്റ് മരിച്ച ഈന്തുങ്കൽ രാജു

വെബ് ഡെസ്ക്

Published on Apr 20, 2026, 10:10 PM | 1 min read

കരിമണ്ണൂർ: സഹോദരനെ അനുജൻ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കൽ രാജു (മണി–53) ആണ് മരിച്ചത്. ഇയാളുടെ അനുജൻ ബിജു (50) വിനെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കൾ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.


വിവരമറിഞ്ഞ് കരിമണ്ണൂർ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രാജു മരിച്ചത്. ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറയുന്നു.


തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കുകയും നാട്ടുകാർ അറിയച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടിൽ കൊണ്ടു ചെന്നാക്കിയിരുന്നു. വൈകിട്ട് ടൗണിലേക്ക് വന്ന രാജുവിനെ വഴിയിൽവച്ച് തടഞ്ഞാണ്‌ ബിജു കുത്തിയതെന്ന്‌ കരിമണ്ണൂർ പൊലീസ്‌ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home