തൊടുപുഴയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പത്തിലേറെ കുത്തുകൾ, നാടിനെ നടുക്കിയ ക്രൂരത

രാജു
തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജു (മണി– 58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ഇവരുടെ വീടിനു സമീപമുള്ള റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ
അക്രമം നടന്നത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രാജുവിനെ ബിജു പിന്നിൽ നിന്നുമെത്തി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജുവിന്റെ ശരീരത്തിൽ പത്തിലേറെ കുത്തുകൾ ഏറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.പ്രതി ബിജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്മരിച്ച രാജു കർഷകനാണ്. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ വിജയമ്മ,മകൻ സുമേഷ് .









0 comments