5,000 രൂപ കൈക്കൂലി: മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 7 വർഷം കഠിനതടവ്

കോഴിക്കോട്: കൈക്കൂലിക്കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ബിസിനസ് സംരംഭത്തിന് വ്യാപാര ലൈസൻസ് നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വിജിലൻസ് കോടതിയിലെ എൻക്വയറി കമീഷണർ ആൻഡ് സ്‌പെഷ്യൽ ജഡജ് (വിജിൻസ്) ഷിബു തോമസിന്റേതാണ് വിധി.
2014ലാണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്ര ടൗണിൽ പുതുതായി തുടങ്ങാനുദ്ദേശിച്ച സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസിനായി പരാതിക്കാരനിൽ നിന്നും പത്മരാജൻ 5,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് വിജിലൻസ് യൂണിറ്റ് കയ്യോടെ പിടികൂടുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് ഏഴ് വർഷം തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധി ന്യായത്തിൽ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിജേഷ് എൻ ഹാജരായി.









0 comments