ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

maya alp
വെബ് ഡെസ്ക്

Published on Jun 25, 2025, 11:32 AM | 1 min read

ആലപ്പുഴ: വീട്ടിൽനിന്ന്‌ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ ചിറപ്പറമ്പിൽ സുനീഷിന്റെ ഭാര്യ മായ (37) യുടെ മൃതദേഹമാണ് വീടിന് സമീപത്തെ വാടതോട്ടിൽ ബുധൻ രാവിലെ കണ്ടെത്തിയത്‌. തിങ്കൾ വൈകിട്ട് നാലോടെയാണ്‌ മായയെ കാണാതായത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. മാനസികപ്രശ്നങ്ങൾക്കും കോട്ടലിനും ചികിൽസയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ട് ദിവസമായി മായയ്ക്കായി അനേഷണം നടക്കുകയായിരുന്നു. പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകളാണ്. ശ്രേയലിയ (11) ഏക മകളാണ്. സംസ്‌കാരം വ്യാഴം പകൽ മൂന്നിന്‌ വട്ടയാൽ സെന്റ്‌. പീറ്റേഴ്‌സ്‌ പള്ളി സെമിത്തേയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home