മറ്റത്തൂരിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

മറ്റത്തൂർ : വയോധികന്റെ മൃതദേഹം തോടിന്റെ കരയിൽ കണ്ടെത്തി. താളൂപാടം മൂപ്ലി സംരക്ഷിത വനത്തിലെ തേക്ക് തോട്ടത്തിൽ തോടിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംപൂവം ഉന്നതിയിലെ ആളുകൾ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി.
മൂപ്ലിയിൽ പ്രവർത്തിക്കുന്ന പിതൃഭവൻ വൃദ്ധസദനത്തിലെ അന്തേവാസി ആയിരുന്ന കോരേച്ചാലിലെ വർഗീസ് കൈതാരമാണ് (63) മരിച്ചതെന്ന് സംശയമുണ്ട്. വർഗീസ് ധരിച്ചിരുന്ന ഷർട്ടും ബെൽറ്റും തോട്ടിൽ നിന്നും കണ്ടെടുത്തു. അസുഖ ബാധിതനായ വർഗീസിനെ രണ്ട് മാസം മുമ്പ് മറ്റത്തൂർ പഞ്ചായത്താണ് പിതൃഭവനിൽ എത്തിച്ചത്. ഒരു മാസം മുമ്പ് ഇയാളെ കാണാതായി എന്ന് കാണിച്ച് സ്ഥാപനം വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു.









0 comments