മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി. പഞ്ചായത്തിൽ മേക്കടമ്പ് പുല്ലാങ്ങത്തോട്ടത്തിൽ ഭാഗത്ത് പുഴയരിൽ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ശനി വൈകിട്ട് നാലോടെ നാട്ടുകാർ കണ്ടത്. 55 വയസ്സ് പ്രായം തോന്നും.
പുഴയിലൂടെ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. തൊടുപുഴ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതിനാൽ പാെലീസ് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞാലേ തുടർനടപടിയുണ്ടാകൂ. മൂവാറ്റുപുഴ പാെലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയിൽ എത്തിച്ചു. തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









0 comments