നെടുങ്കണ്ടത്ത് വീട്ടിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങള്‍; അമ്മയേയും ചേട്ടനേയും കൊലപ്പെടുത്തി യുവാവ് ഒളിവിൽപ്പോയെന്ന് സംശയം

പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഇടുക്കിയിൽ വീട്ടുവളപ്പിൽ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ മാസങ്ങളായി കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പച്ചടി സ്വദേശിനി മേരിക്കുട്ടി മാത്യു (70), മകൻ റെജി (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ സജി നൽകിയ മറുപടികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങൾ നാട്ടുകാരിൽ സംശയമുണർത്തി. നാട്ടുകാർ ഈ വിവരം മേരിക്കുട്ടിയുടെ മകളെ അറിയിക്കുകയും, തുടർന്ന് മകൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. ഇതിന് ശേഷമേ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കൂ. കുടുംബതർക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.









0 comments