ബേപ്പൂർ ഹാർബറിൽ ബോട്ടുകാർ തമ്മിലടിച്ചു; ഒരാൾക്ക് കുത്തേറ്റു

ഫറോക്ക്: ബേപ്പൂർ ഫിഷിങ് ഹാർബറിൽ ബോട്ടുടമകൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഒരാൾക്ക് കുത്തേറ്റു. ബേപ്പൂർ ചേക്കിൻ്റകത്ത് സലാഹുദ്ദീ (40) നാണ് കുത്തേറ്റത്. സലാഹുദ്ദീൻ കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ഹാർബറിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് രണ്ടു ബോട്ടുകൾ തട്ടിയെടുത്ത് കുളച്ചലിലേക്ക് കടത്തിയ സംഭവത്തിലുൾപ്പെട്ട കുളച്ചലുകാരനായ ഒരാളെ വീണ്ടും ബോട്ടിലെ സ്രാങ്കായി ജോലിക്ക് കയറ്റിയത് സംബന്ധിച്ചുള്ള തർക്കവും അടിപിടിയുമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേപ്പൂർ സ്വദേശി കരയങ്ങാട്ട് പറമ്പ് അലി അക്ബറിനെ പ്രതി ചേർത്ത് ബേപ്പൂർ പൊലീസ് കേസെടുത്തു.
ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഫിഷിങ് ഹാർബർ കവാടത്തിൻ്റെ ഇടത് ഭാഗത്ത് പാർക്കിങ് ഏരിയയിലാണ് സംഭവം.









0 comments