അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

കണ്ണൂർ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു. പ്രേം സാഗർ എന്ന മത്സ്യബന്ധന ബോട്ടിനാണ് വെള്ളി പുലർച്ചെ 4.45ന് തീപിടിച്ചത്. കണ്ണൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അഗ്നിബാധ ഉണ്ടായി അൽപ സമയത്തിനകം ഡീസൽ ടാങ്കിലേക്ക് തീ പടർന്ന് വൻ സ്‌ഫോടനത്തോടെ ആളി പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ബോട്ട് പൂർണമായും കത്തിനശിച്ചനിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി.
മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കൽ തുറമുഖത്ത് നിർത്തിയിട്ടതായിരുന്നു. തമിഴ്നാട് സ്വദേശി ആന്റണി രാജയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ബോട്ട്.









0 comments