വെെക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാൾക്കായി തെരച്ചിൽ

vaikkom boat accident
വെബ് ഡെസ്ക്

Published on Jul 28, 2025, 02:52 PM | 1 min read

കോട്ടയം: കോട്ടയം വെെക്കത്ത് വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാണാവള്ളിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.30 പേരാണ് വള്ളത്തിലുണ്ടായിരുന്നത് .

വേമ്പനാട്ട് കായലിലായിരുന്നു അപകടം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. നടുത്തുരുത്ത് പെരുമ്പളം ഭാ​ഗത്ത് കായലിന്റെ മധ്യഭാ​ഗത്താണ് അപകടം. പലരും നീന്തിക്കയറുകയും മറ്റുള്ളവരെ വള്ളത്തിൽ രക്ഷപ്പെടുത്തുകയുമായിരുന്നു






deshabhimani section

Related News

View More
0 comments
Sort by

Home