തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെ ബിഎൽഒമാർ ആക്കരുത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ചുമതലയുള്ള ഉദ്യോഗസ്ഥരെ മുഖ്യതെരഞ്ഞെടുപ്പ് കമീഷന്റെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാരായി നിയമിക്കാനോ മറ്റു ചുമതലകൾ നൽകാനോ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വരണാധികാരികളായും ഉപ വരണാധികാരികളായും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായും വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അവരുടെ ഓഫീസിലുള്ളവർ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സെക്ടറൽ ഓഫീസർമാരായുള്ളവർ, ഇവിഎം ഫസ്റ്റ് ലെവൽ ചെക്കിങ്ങിനായി (എഫ്‌എൽസി) നിയോഗിക്കപ്പെട്ടവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലകനായി നിയോഗിക്കപ്പെട്ടിട്ടുള്ളവർ, പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ എന്നിവരെയാണ് ഒഴിവാക്കേണ്ടത്. സമയബന്ധിതമായും സുഗമമായും തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇവരുടെ മുഴുനീള സേവനം ആവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു.









0 comments