ad
Deshabhimani

print edition മെന്റർ അധ്യാപകരുടെ പിരിച്ചുവിടൽ: മന്ത്രി പറഞ്ഞത്‌ പച്ചക്കള്ളം

ka thulasi.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 12:07 AM | 1 min read

കൽപ്പറ്റ: എൽഡിഎഫ്‌ സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിൽ പട്ടികവർഗ മന്ത്രി കെ എ തുളസിയുടെ വാദം വസ്തുതാവിരുദ്ധം. നിലവിൽ ജോലി ചെയ്തിരുന്നവർക്ക്‌ തുടർന്ന്‌ ജോലി നൽകേണ്ടതില്ലെന്ന സ്വന്തം വകുപ്പിന്റെ ഉത്തരവ്‌ മറച്ചുവച്ചാണ്‌ അധ്യാപകരെ പിരിച്ചുവിട്ടിട്ടില്ലെന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌.


2017ൽ ജോലിയിൽ പ്രവേശിച്ച മെന്റർ അധ്യാപകർക്ക് തുടർന്ന് ജോലി നൽകേണ്ടതില്ലെന്ന ഉത്തരവ് ആദ്യമായി ഇറക്കിയത് ഇ‍ൗ യുഡിഎഫ് സർക്കാരാണ്. ഓരോവർഷം അഭിമുഖം നടത്തിയാണ്‌ നിയമനം നടത്തിയതെന്ന മന്ത്രിയുടെ വാദവും കളവാണ്‌. 2017ൽ ഒന്നാം എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചശേഷം പിന്നീട് വർഷാവർഷം അഭിമുഖം നടത്തിയിട്ടില്ല. 2017ൽ ജോലിയിൽ പ്രവേശിച്ചവരാണ് 2025–20-26 അധ്യയന വർഷംവരെ തുടർന്നത്‌.


ഓരോവർഷവും മാർച്ചിൽ ഇവരുടെ കരാർ അവസാനിക്കും. ജൂണിൽ പുതുക്കി നൽകും. ഇത്തവണ കരാർ പുതുക്കുന്നതിനുപകരം, ജോലി നൽകേണ്ടതില്ലെന്ന ഉത്തരവ് പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ഐടിഡിപി പ്രൊജക്ട് ഓഫീസർമാർ പ്രധാന അധ്യാപകർക്ക് നൽകി. ഇതോടെയാണ്‌ തൊഴിൽ നഷ്ടമായത്‌. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലാണ് മെന്റർ അധ്യാപകരുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home