ad
Deshabhimani

print edition ക്ഷേത്രത്തിൽ കയറിയെന്ന്‌ ആരോപിച്ച്‌ 
അതിഥിത്തൊഴിലാളിയെ തല്ലി ; ആക്രമിച്ചത്‌ ബിജെപി പ്രവർത്തകൻ

bjp

അതിഥി തൊഴിലാളിയെ ബിജെപി 
പ്രവർത്തകർ ആക്രമിക്കുന്ന 
ദൃശ്യം

വെബ് ഡെസ്ക്

Published on Dec 24, 2025, 02:08 AM | 1 min read


വാളയാർ ​(പാലക്കാട്‌)

അട്ടപ്പള്ളത്ത് ഛത്തീസ്‌ഗഡ്‌ സ്വദേശിയെ ആർഎസ്‌എസ്‌– ബിജെപി സംഘം ബംഗ്ലാദേശിയെന്ന്‌ ആക്രോശിച്ച്‌ മർദിച്ചുകൊന്നതിന്‌ ഒരാഴ്‌ചമുന്പ്‌ മറ്റൊരു അതിഥിത്തൊഴിലാളിയെയും ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


ദേശീയപാത കഞ്ചിക്കോട്‌ ആലാമരം ബസ് സ്റ്റോപ്പിനുസമീപത്തെ മുനീശ്വരൻ ക്ഷേത്രത്തിൽ കയറിയെന്നാരോപിച്ചായിരുന്നു മർദനം. അതിഥിത്തൊഴിലാളിയെ പ്രദേശത്തെ ബിജെപി പ്രവർത്തകൻ സുഭാഷ് വടികൊണ്ട്‌ തല്ലുന്നത്‌ ദൃശ്യത്തിൽ വ്യക്തം.


കൂടെയുണ്ടായവർ ഇയാളെ പിടിച്ചുമാറ്റുന്നതും കാണാം. അടികൊണ്ട അതിഥിത്തൊഴിലാളിയുടെ വസ്ത്രം കീറിയനിലയിലായിരുന്നു. സംഭവശേഷം പ്രദേശത്തുനിന്നുപോയ തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മറ്റ്‌ വിവരങ്ങളും ലഭ്യമല്ല. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home