ad
Deshabhimani

കോർപറേഷൻപിടിച്ചതിന്റെ പേരിൽ ബിജെപി അക്രമം അഴിച്ചുവിടുന്നു: എ എ റഹിം

A A Rahim
വെബ് ഡെസ്ക്

Published on Apr 21, 2026, 07:00 PM | 1 min read

തിരുവനന്തതപുരം: കോർപറേഷൻ പിടിച്ചതിന്റെ പേരിൽ ബിജെപി ആക്രമണം അഴിച്ചു വിടുകയാണെന്ന്‌ സിപിഐ എം ജില്ലാ ആക്‌ടിങ്‌ സെക്രട്ടറി എ എ റഹിം മാധ്യമങ്ങളോട്‌ പറഞ്ഞു. നെട്ടയത്തേത് ഉണ്ടായത് ഏകപക്ഷീയമായ ആക്രമണം. മാധ്യമ പ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടു. നഗരഭരണത്തിന്റെ ബലത്തിൽ ഒരു ഭാഗം ബിജെപി നടത്തുന്നത്‌ അഴിഞ്ഞാട്ടമെന്നും എ എ റഹീം വ്യക്തമാക്കി.


ആർ ശ്രീലേഖയ്‌ക്ക്‌ ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. രാഷ്‌ട്രീയ നേതാവ്‌ എന്ന നിലയിൽ പൊലീസിനോട്‌ സംസാരിക്കുന്നതിൽ പ്രശ്നമില്ല, എന്നാൽ, ഇത് ഭീഷണിയുടെ സ്വരമാണ്‌. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റാണ് ആർ ശ്രീലേഖ പുറത്തുവിട്ടത്.


കമീഷണറെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു അവർ ചെയ്തത്. കമീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ താൻ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള നീക്കമായിരുന്നു ശ്രീലേഖയുടേത്. ബിജെ.പിയുടെ പൊതുവായ രാഷ്ട്രീയ സംസ്കാരമാണ് ഇതിലൂടെ വെളിവാകുന്നതെന്ന്‌ എ എ റഹിം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home