ad
Deshabhimani

കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം

bjp programme at kpcc institute
വെബ് ഡെസ്ക്

Published on Jun 29, 2026, 07:32 AM | 1 min read

തിരുവനന്തപുരം : ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനംവിട്ടുനൽകി കോൺഗ്രസ്‌ നേതൃത്വം. കോൺഗ്രസിന്റെ പരിപാടികൾ മാത്രം നടത്താറുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസാണ്‌ ബിജെപി കാട്ടാക്കട മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠനശിബിരം നടത്താനായി വിട്ടുനൽകിയത്‌. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആർ ശ്രീലേഖയായിരുന്നു ഉദ്‌ഘാടക. രണ്ടുദിവസമാണ്‌ സ്ഥാപനം വിട്ടുനൽകിയത്‌. 27, 28 തീയതികളിലായിരുന്നു പഠനശിബിരം.


കെപിസിസി പ്രസിഡന്റാണ്‌ സ്ഥാപനത്തിന്റെ ചെയർമാൻ. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ്‌ നെയ്യാർഡാമിൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചത്‌. കോൺഗ്രസിന്റെ പഠനക്യാമ്പുകൾ, നേതൃയോഗങ്ങൾ തുടങ്ങിയവ മാത്രമാണ്‌ ഇവിടെ നടത്താറുള്ളത്‌. മറ്റ്‌ പാർടികൾക്ക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ വാടകയ്‌ക്കോ, അല്ലാതെയോ നൽകാറില്ല. എന്നാൽ ഇതെല്ലാം മറികടന്നാണ് ബിജെപി പരിപാടിക്കായി ഹാൾ നൽകിയത്. കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’ ഉണ്ടെന്ന്‌ ആക്ഷേപം ഉയർന്നുകഴിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home