ad
Deshabhimani

print edition ബിജെപി ഫണ്ടുവെട്ടിപ്പ്‌ കുംഭകോണം; നേതൃയോഗത്തിൽ എല്ലാം പറഞ്ഞ്‌ സെറ്റിലാക്കി

Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Jul 30, 2026, 01:37 AM | 1 min read

തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട്‌തട്ടിപ്പ്‌ കുംഭകോണം സംബന്ധിച്ച പരാതികൾ ബുധനാഴ്‌ച ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ‘പറഞ്ഞ്‌ സെറ്റിലാക്കി’യെന്ന് സൂചന. പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ വിളിച്ചുചേർത്ത സംസ്ഥാന ജനറൽ സെക്രട്ടറിമാർ, വൈസ്‌ പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാണ്‌ വിഷയം ചർച്ചയായത്‌.


ചിലർ ഇക്കാര്യം ഉന്നയിച്ചപ്പോൾ ‘എല്ലാം അറിഞ്ഞു’ എന്നായിരുന്നത്രേ പ്രസിഡന്റിന്റെ പ്രതികരണം. മാധ്യമവാർത്ത ശ്രദ്ധയിൽപെട്ടുവെന്നും ചില നടപടി സ്വീകരിച്ചുവെന്നും പറഞ്ഞ പ്രസിഡന്റ്‌ എല്ലാം ജനങ്ങൾ മറക്കുമെന്നും സംഘടനാപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന്‌ നിർദേശിച്ചതായും വിവരമുണ്ട്‌.


സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിപ്പിലും തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടി പങ്കുവച്ചുവെന്നും ആരോപണം നേരിടുന്നവരുമുൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ ബുധനാഴ്‌ചത്തെ യോഗത്തിൽ പങ്കെടുത്തു.


മുൻ പ്രസിഡന്റുമാരെ ഉൾപ്പെടുത്തി സംസ്ഥാന കോർകമ്മിറ്റി വിളിക്കണമെന്ന ആവശ്യം പ്രസിഡന്റ്‌ വീണ്ടും അവഗണിച്ചുവെന്നും നേതാക്കൾ പറയുന്നു. കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ മുൻ പ്രസിഡന്റുമാരും തിരുവനന്തപുരത്തുണ്ടായിരുന്നു. അവരെ ഒഴിവാക്കിയാണ്‌ ബുധനാഴ്‌ച ഭാരവാഹികളുടെ മാത്രം യോഗം ചേർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home