ad
Deshabhimani

print edition തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ മുക്കി: 
ബിജെപി വെട്ടിൽ

bihar election
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Jul 09, 2026, 12:00 AM | 2 min read

തിരുവനന്തപുരം : ബിജെപി നേതാക്കളുടെ ഗ്രൂപ്പുവഴക്കിനുപിന്നാലെ കോടികളുടെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തട്ടിയതായും പരാതി. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ കേന്ദ്രനേതൃത്വം ഭീമമായ തുക നൽകിയന്നും വരവുചെലവ്‌ കണക്ക്‌ നൽകിയിട്ടില്ലെന്നും മനസിലാക്കിയ ഒരു വിഭാഗം നേതാക്കൾ ആർഎസ്‌എസ്‌–ബിജെപി കേന്ദ്രനേതൃത്വങ്ങളെ പരാതിയുമായി സമീപിച്ചു.


കേന്ദ്രം ഇടപെട്ട്‌ മൂന്നുനേതാക്കളെ ചുമതലകളിൽനിന്ന്‌ മാറ്റിനിർത്തുകയും പണം തിരിച്ചുപിടിക്കാൻ നിർദേശിക്കുകയും ചെയ്തതോടെയാണ്‌ ഫണ്ടുതട്ടിപ്പ്‌ വിവരം പുറത്തായത്. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി എം പി അഞ്‌ജന, സംസ്ഥാന കമ്മിറ്റിയംഗം പാങ്ങപ്പാറ രാജീവ്‌, മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ്‌ നിർദേശം. പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ തിരിച്ചെത്തിയാലുടൻ നടപടിയുണ്ടാകുമെന്നാണ്‌ വിവരം.


140 മണ്ഡലങ്ങൾക്കും പ്രവർത്തനഫണ്ടായി 500 കോടിയിലധികം രൂപ കേന്ദ്രം നൽകിയിരുന്നു എന്ന്‌ പറയുന്നു. 12 കോടിയോളം രൂപ കാണാതായെന്നും ആരോപണമുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ്‌ സുരേഷ്‌ എന്നിവരാണ്‌ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്‌. ചെലവിനുള്ള പണം നൽകിയിരുന്നത്‌ അഞ്ജനയാണ്‌. ജനറൽ സെക്രട്ടറി എസ്‌ സുരേഷിന്റെ അനുയായിയാണ്‌ ഇവർ. രണ്ടുതവണ കോർപറേഷനിൽ മത്സരിപ്പിച്ചതും സംസ്ഥാന സെക്രട്ടറിയാക്കിയതും കൊല്ലത്തിന്റെ ചുമതല നൽകിയതും സുരേഷ്‌ ഇടപെട്ടാണെന്ന്‌ നേതാക്കൾ പറയുന്നു.


ചില ബില്ലുകളിൽ ഭീമമായ തുക രേഖപ്പെടുത്തിയതിലെ സംശയമാണ്‌ തട്ടിപ്പ്‌ നടന്നെന്ന നിഗമനത്തിലെത്തിച്ചത്‌. കൊടി പ്രിന്റ്‌ ചെയ്‌തതിന്‌ ഒന്നരക്കോടിയുടെ ബിൽ സമർപ്പിച്ചെന്നും ആരോപണമുണ്ട്‌. വെട്ടിപ്പ്‌ പുറത്തറിഞ്ഞതല്ല, ബിജെപിയെ അലട്ടുന്നത്‌. അന്വേഷണം ആവശ്യപ്പെട്ട്‌ ആരെങ്കിലും കേസ്‌ നൽകിയാൽ ഇത്രയും പണം വന്നതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. അതുകൊണ്ട്‌ ഏതെങ്കിലും വിധത്തിൽ ഒത്തുതീർപ്പിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്‌. രാജീവ്‌ ചന്ദ്രശേഖറിനെയും സുരേഷിനെയും ലക്ഷ്യമിട്ട്‌ വിവാദം സൃഷ്‌ടിക്കുകയാണെന്ന്‌ അനുയായികളും പറയുന്നു.


കൊല്ലത്തെ ഓഫീസിന് 
പിരിച്ചതും കോടികൾ


തെരഞ്ഞടുപ്പ്‌ ഫണ്ട്‌ വെട്ടിച്ചതിന്റെ പേരിൽ നടപടിക്ക്‌ വിധേയയായ ബിജെപി സംസ്ഥാന സെക്രട്ടറി കൊല്ലത്ത്‌ ഓഫീസ്‌ കെട്ടിടം നിർമാണത്തിന്റെ മറവിൽ പിരിച്ചത്‌ കോടികൾ. ജില്ലയുടെ ചുമതലയുള്ള പ്രഭാരി കൂടിയായ യുവതി, കൊല്ലം നഗരത്തിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ നിർമാണവുമായി ബന്ധപ്പെട്ടാണ്‌ വ്യാപാരികൾ, വ്യവസായികൾ അടക്കമടക്കമുള്ളവരിൽനിന്ന് വൻ പണപ്പിരിവ്‌ നടത്തിയത്‌.


ഇവരെ കൂടാതെ സംസ്ഥാന കമ്മിറ്റി അംഗം, തിരുവനന്തപുരം മേഖലാ സംഘടനാ സെക്രട്ടറി എന്നിവരെയും സംഘടനാ ചുമതകളിൽ നിന്ന്‌ മാറ്റിയതായി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. 10,000ചതുരശ്ര അടി വിസ്‌തീർണമുള്ള കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടം നിർമാണത്തിനുള്ള ഫണ്ട്‌ പൂർണമായും ബിജെപി കേന്ദ്രഘടകമാണ്‌ നൽകിയത്‌.


എന്നാൽ, കെട്ടിടത്തിന്റെ ഇന്റീരിയർ പ്രവൃത്തികൾക്ക്‌ പണം വേണ്ടിവരുമെന്നായിരുന്നു പ്രഭാരിയുടെ നിർദേശം. ഓരോ നിയോജകമണ്ഡലവും 25 ലക്ഷം രൂപ വീതം നൽകണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ സർക്കുലർ ഇറക്കി. എന്നാൽ, പിരിച്ച തുകയ്‌ക്ക്‌ കണക്ക്‌ വച്ചില്ല. കൊല്ലം വെസ്റ്റ് ജില്ലയിലെ ആറ്‌ നിയോജക മണ്ഡലങ്ങളിൽനിന്ന് നേത്യത്വത്തിന്‌ പരാതി ലഭിച്ചിരുന്നു. കേന്ദ്ര ഘടകം നൽകിയ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ മുക്കിയതുമായി ബന്ധപ്പെട്ട് നടപടിക്കു പിന്നാലെയാണ്‌ കെട്ടിട നിർമാണ ഫണ്ട്‌ തട്ടിപ്പും ഉയരുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home