ബിജെപി ഫണ്ട് കുംഭകോണം; പ്രതികരിക്കരുതെന്ന് നേതാക്കൾക്ക് താക്കീത്


സ്വന്തം ലേഖകൻ
Published on Jul 17, 2026, 12:30 AM | 1 min read
തിരുവനന്തപുരം:
ബിജെപിയെ പിടിച്ചുകുലുക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കരുതെന്ന് ബിജെപി നേതാക്കൾക്ക് നിർദേശം. മാധ്യമങ്ങളെ കാണേണ്ട സാഹചര്യമുണ്ടായാൽ, ‘പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല’ എന്ന മറുപടി നൽകാനാണ് കേന്ദ്ര, സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുന്നത്.
കേരളത്തിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ് നടന്നെന്ന് കേന്ദ്രകമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയിട്ടുണ്ട്. 12 കോടിയോളം രൂപയുടെ അന്തരമുണ്ടെന്നാണ് വിവരം. ഇത്രയും തുക കാണാനില്ലെന്ന് സമ്മതിച്ചാൽ ഉറവിടം വെളിപ്പെടുത്തേണ്ടിവരും.
ഉറവിടം തേടിപ്പോയാൽ അന്വേഷണം ബിജെപി കേന്ദ്രനേതൃത്വത്തിലേക്ക് എത്തും. അങ്ങനെവന്നാൽ ബിജെപി പണമൊഴുക്കിയാണ് ഇന്ത്യയുടെയും സംസ്ഥാനങ്ങളുടെയും അധികാരം പിടിച്ചെടുക്കുന്നതെന്ന സത്യം പുറത്താകും. പണം നഷ്‌ടപ്പെട്ടെന്ന് പാർടി സമ്മതിക്കില്ലെന്നും അതുകൊണ്ടുതന്നെ നിയമപനടപടി ഉണ്ടാകില്ലെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഒരുകൂട്ടം നേതാക്കൾ.
ആരോപണം ഉയർന്നതോടെ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്നുപേർക്കെതിരെ നടപടിയെടുത്തിരുന്നു. തട്ടിപ്പ് സംബന്ധിച്ച് പുറത്തുവന്ന ശബ്‌ദസന്ദേശങ്ങളിലെ നേതാക്കളെ പ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പരാതി കിട്ടിയാൽ
അന്വേഷിക്കും
സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ആധികാരികമായി പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്.
ബിജെപിയിൽ സാന്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് പ്രസിഡന്റ് ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. മാധ്യമവാർത്തകൾക്ക് മറുപടി പറയാനില്ലെന്നും പി കെ കൃഷ്‌ണദാസ് പ്രതിക
രിച്ചു.










0 comments