ആത്മഹത്യാക്കുറിപ്പിലെവിടെയും സിപിഐ എം എന്നോ, പൊലീസ്‌ എന്നോ പറയുന്നില്ല

ബിജെപി വിഡ്ഢികളാക്കുന്നത്‌ 
സ്വന്തം അണികളെ ; കത്തിൽ വസ്തുതകൾ

Bjp Councillor suicide
വെബ് ഡെസ്ക്

Published on Sep 23, 2025, 12:37 AM | 1 min read


തിരുവനന്തപുരം

ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ കോർപറേഷൻ ക‍ൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്തുവന്നതോടെ മരണകാരണം സംബന്ധിച്ച്‌ ബിജെപി പ്രചരിപ്പിച്ചതെല്ലാം നുണയെന്ന്‌ തെളിഞ്ഞു. ബിജെപിക്കാർ തന്നെ വായ്പയെടുത്ത്‌ ചതിച്ചതാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ അനിൽ വ്യക്തമായി എഴുതിവച്ചു. ആത്മഹത്യയുടെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെയും പൊലീസിന്റെയും തലയിൽ കെട്ടിവയ്ക്കാനുള്ള ഹീനമായ ശ്രമം ഇതോടെ പൊളിഞ്ഞു. പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തിയും മാധ്യമങ്ങളെ ആക്രമിച്ചും ബിജെപി നേതൃത്വം സ്വന്തം അണികളെയും ജനങ്ങളെയുമാണ്‌ വിഡ്ഢികളാക്കുന്നത്‌.


കുറിപ്പിലെവിടെയും സിപിഐ എം എന്നോ, പൊലീസ്‌ എന്നോ പറയുന്നതേയില്ല.

ആർഎസ്‌എസിലും ബിജെപിയിലും ദീർഘകാലം പ്രവർത്തിച്ച്‌ പരിചിതനായ നേതാവാണ്‌ അനിൽ. അദ്ദേഹത്തിന്റെ കുടുംബവും ആത്മഹത്യയ്‌ക്ക്‌ കാരണമായി മറ്റേതെങ്കിലും പാർടിക്കാരെയോ പൊലീസിനേയോ പഴിക്കുന്നില്ല. ബിജെപി നേതൃത്വത്തിന്റെ നിരുത്തരവാദിത്വമാണ്‌ അവരുടെ വാക്കുകളിലും വ്യക്തമാകുന്നത്‌.

ആത്മഹത്യയുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിലിട്ട്‌ രക്ഷപ്പെടാൻ കഴിയില്ലെന്ന്‌ തെളിവ്‌ സഹിതം പുറത്തുവന്നതോടെയാണ്‌ അനിലിനെ കൈയൊഴിയാനുള്ള നീക്കം തുടങ്ങിയത്‌.


അനിൽ പ്രസിഡന്റായ ജില്ലാ ഫാം ടൂര്‍ സഹകരണ സംഘവുമായി ബന്ധമില്ലെന്ന പ്രചാരണം ബിജെപി ശക്തമാക്കി. അതത്‌ വ്യക്തികളാണ്‌ സംഘം നടത്തുന്നതെന്നും പാർടിക്ക്‌ ഉത്തരവാദിത്വമില്ലെന്നുമാണ്‌ വി മുരളീധരൻ പറഞ്ഞത്‌. എന്നാൽ, സംഘം സെക്രട്ടറി നീലിമ കുറുപ്പും ഭരണസമിതിയിലുള്ളവരും സംഘപരിവാർ പ്രവർത്തകരും നേതാക്കളുമാണെന്ന കാര്യം മറച്ചുവയ്ക്കുന്നു. ‘സ്വന്തം ആളുകൾ ’ എന്ന്‌ തിരുമല അനിൽ പറഞ്ഞാൽ അത്‌ എങ്ങനെ ബിജെപിക്കാർ ആകുമെന്നടക്കം സ്വന്തം അണികളെപ്പോലും വഞ്ചിക്കുന്ന നിലപാടിലാണ്‌ നേതാക്കൾ.


നേരിൽ കണ്ട്‌ അഭ്യർഥിച്ചിട്ടും സഹായിക്കാത്തത്‌ സംബന്ധിച്ച്‌ ചോദിച്ച മാധ്യമ പ്രവർത്തകരോട്‌ ‘നിന്നെ കാണിച്ചു തരാം’ എന്നാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ ആക്രോശിച്ചത്‌. അനിലിന്റെ മൃതദേഹം സംസ്കരിക്കുന്നതിനു മുന്പ്‌ വാർത്താസമ്മേളനം നടത്താനാണ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ തിടുക്കം കാട്ടിയത്‌. നേതൃത്വത്തിന്റെ പല നീക്കങ്ങളും ബിജെപി പ്രാദേശിക നേതാക്കളും അണികളും സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home