ad
Deshabhimani

print edition ജനറൽ ക‍ൗൺസിൽ: കാർഷിക സർവകലാശാലയിൽ 
ബിജെപി– കോൺഗ്രസ് ഡീൽ

bjp congress
avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 02:03 AM | 1 min read

തൃശൂർ: കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്കുള്ള നോമിനേഷനിൽ ബിജെപി – കോൺഗ്രസ് ഡീൽ. ചാൻസലർ നോമിനേറ്റ് ചെയ്ത 11 പേരിൽ എട്ടുപേരും ബിജെപിക്കാർ. പ്രഗത്ഭ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഗവർണർ നോമിനേറ്റ് ചെയ്ത നാല്‌ പേരിൽ മൂന്നുപേരും ബിജെപി അധ്യാപക സംഘടനാ നേതാക്കൾ.


ബിജെപി സംസ്ഥാന നേതൃത്വം വൈസ് ചാൻസലർ ടി സജിതാറാണി വഴി കൈമാറിയ പട്ടികയിൽനിന്നാണ് എട്ട്‌ ബിജെപിക്കാരെ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ്‌ സൂചന.

കൃഷി മന്ത്രി നൽകിയ ലിസ്‌റ്റിൽ ശാസ്‌ത്രജ്ഞരുടെ പട്ടികയിൽപ്പോലും മികച്ച ഗവേഷകരെ ഉൾപ്പെടുത്താത്തതിനാൽ ആ വിഭാഗത്തിൽ ഉൾപ്പെടെ ഗവർണർക്ക്‌ ബിജെപിക്കാരെ ചേർക്കാൻ വഴിയൊരുങ്ങി. ലിസ്റ്റ് ഗവർണർ ബുധനാഴ്‌ച ഒപ്പിട്ടതായി സൂചന. എന്നാൽ ഒ‍ൗദ്യോഗികമായി പുറത്ത് വന്നിട്ടില്ല.


കൃഷി മന്ത്രി ടി സിദ്ദിഖ് 33 പേരുടെ പട്ടിക നൽകിയെങ്കിലും ബിജെപിക്കുകൂടി തൽപരരായ മൂന്നുപേരെ മാത്രമാണ്‌ ആ ലിസ്‌റ്റിൽനിന്ന്‌ നോമിനേറ്റ് ചെയ്തതെന്നാണ്‌ സൂചന. വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. തോമസ് ജോർജ് മാത്രമാണ് പട്ടികയിൽ ഇടംപിടിച്ച യുഡിഎഫ് അനുഭാവി.


പുതിയ നോമിനേഷൻകൂടി പൂർത്തിയാകുന്നതോടെ ജനറൽ കൗൺസിലിൽ യുഡിഎഫിന് വനിതാ പ്രതിനിധികൾ ഇല്ലാതാകും. മന്ത്രി ടി സിദ്ദിഖ് നൽകിയ പട്ടികയിലെ വനിതകളെ ബിജെപി വെട്ടി. കാർഷിക സർവകലാശാലയിലെ അധ്യാപികയെ പ്രഗത്ഭ ശാസ്ത്രജ്ഞരുടെ പട്ടികയിലുൾപ്പെടുത്തി ബിജെപി നോമിനേറ്റ് ചെയ്തിട്ടുണ്ട്.


സർവകലാശാലയിൽ ബിജെപി നിയോഗിച്ച വിസിയും കോൺഗ്രസ്‌ നിയോഗിച്ച രജിസ്‌ട്രാറും ചേർന്നുള്ള ഡീലുകളാണ്‌ നടക്കുന്നത്‌. ഇതിന്റെ ഭാഗമായി കഴിവുള്ള ഗവേഷകരെയെല്ലാം അവഗണിച്ച്‌, ബിജെപി, കോൺഗ്രസ്‌ അധ്യാപക സംഘടനാ നേതാക്കളെയെല്ലാം പ്രധാന തസ്‌തികയിൽ തിരുകിക്കയറ്റുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home