ad
Deshabhimani

എൻഡിഎ രണ്ടാംപട്ടികയിൽ 39 പേർ

print edition ശ്രീധരൻപിള്ളയും എം ടി രമേശും പുറത്തുതന്നെ

P S  Sreedharan Pillai and M T Ramesh.JPG

പി എസ് ശ്രീധരൻപിള്ള, എം ടി രമേശ്

വെബ് ഡെസ്ക്

Published on Mar 20, 2026, 12:43 AM | 1 min read

തിരുവനന്തപുരം: മുതിർന്ന നേതാക്കളെ അവഗണിച്ച്‌ കോൺഗ്രസിൽനിന്ന്‌ എത്തിയവർക്ക്‌ സീറ്റുകൾ ദാനംചെയ്‌തും കണ്ണുവച്ച സീറ്റുകൾ സഖ്യകക്ഷികൾക്ക്‌ നൽകിയും എൻഡിഎയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക. ആദ്യഘട്ടത്തിൽ തഴഞ്ഞ കുമ്മനം രാജശേഖരനും ബി ഗോപാലകൃഷ്‌ണനും മാത്രമാണ്‌ രണ്ടാംഘട്ട പട്ടികയിൽ ഇടംപിടിച്ചത്‌. തൃശൂരിൽ മത്സരിക്കാനുറച്ച എം ടി രമേശിന്‌ കോഴിക്കോട്‌ നോർത്തും കിട്ടില്ലെന്നുവന്നതോടെ മത്സരിക്കുന്നില്ലെന്ന നിലപാടെടുത്തു. പി എസ്‌ ശ്രീധരൻപിള്ളയെയും അവഗണിച്ചു. റാന്നിയിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും സീറ്റ്‌ ഘടകകക്ഷിയായ ട്വന്റി20യ്ക്കാണ്‌ നൽകിയത്‌.


കുമ്മനം രാജശേഖരൻ ആറന്മുളയിലും ബി ഗോപാലകൃഷ്‌ണൻ ഗുരുവായൂരിലും ടി എസ്‌ ഉല്ലാസ്‌ബാബു വടക്കാഞ്ചേരിയിലും മത്സരിക്കും. പെരുന്പാവൂരിലെ ട്വന്റി20 സ്ഥാനാർഥി ലക്ഷ്‌മിപ്രിയയുടെ പേര്‌ വോട്ടർപട്ടികയിൽ ഇല്ല. ഇവിടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേന്ദ്ര മന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ മടങ്ങിപ്പോയി. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാനായര്‍ക്കും വോട്ടില്ലാതായത്‌ നാണക്കേടായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home