ad
Deshabhimani

മദ്യ ശേഖരവുമായി 
ബിജെപി പ്രവർത്തകൻ 
പിടിയിൽ; പിടിയിലായത്‌ കണ്ണൂർ സ്വദേശി

BJP
വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 1 min read

നാദാപുരം: ​വിദേശമദ്യശേഖരവുമായി ബിജെപി പ്രവർത്തകൻ നാദാപുരത്ത്‌ പിടിയിൽ. കണ്ണൂർ വിളക്കോട്ടൂർ സ്വദേശി രജീഷി( 38 )നെയാണ്‌ നാദാപുരം എക്‌സൈസ് പ്രിവന്റീവ്‌ ഓഫീസർ കെ കെ ജയനും സംഘവും പിടികൂടിയത്. ഇയാൾ സിപിഐ എം പ്രവർത്തകൻ കണ്ണൂർ തൂവ്വക്കുന്നിലെ വിനീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്‌.


പ്രതിയിൽനിന്ന് 24 കുപ്പി മാഹി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടി. വളയം കല്ലുനിരയിൽ നിന്നാണ് തിങ്കൾ രാവില പ്രതി പിടിയിലായത്. ഇയാൾ പ്രതിയായ വധശ്രമ കേസിൽ വിധി വരാനിരിക്കെയാണ്‌ മദ്യക്കടത്തിൽ പിടിയിലായത്‌.

ഇയാൾ വളയം മേഖലയിൽ സ്ഥിരമായി മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. മാഹി, പള്ളൂർ എന്നിവിടങ്ങളിലെ ബാറുകളിൽ നിന്ന് മദ്യം ശേഖരിച്ച് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു. കൂത്തുപറമ്പ് എക്സൈസിലും, തലശേരി പൊലീസിലും പ്രതിക്കെതിരെ അബ്കാരി കേസുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home