ad
Deshabhimani

ബിരിയാണിച്ചെമ്പ് പോലെ സമൻസും

V D Satheesan reaction
വെബ് ഡെസ്ക്

Published on Oct 17, 2025, 02:45 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും എൽഡിഎഫ്‌ സർക്കാരിനെയും താറടിക്കാൻ ബിരിയാണിച്ചെന്പ്‌, ഖുറാൻകടത്ത്‌ തുടങ്ങിയ പച്ചക്കള്ളം എഴുന്നള്ളിച്ച മനോരമ എന്ത്‌ ‘ രേഖ ’ പ്രസിദ്ധീകരിച്ചാലും ജനത്തിന്‌ സംശയമുണ്ടാകും. മാസപ്പടി കേസുമായി സുപ്രീംകോടതിയുടെ പടി ആരെങ്കിലും കയറിയാൽ പത്ത്‌ ലക്ഷം പിഴ കിട്ടുമെന്ന അവസ്ഥയാണ്‌.

ഒക്ടോബർ 11 ന്‌ ലൈഫ്‌ മിഷൻ കേസ്‌ എന്ന്‌ പറഞ്ഞ്‌ പ്രസിദ്ധീകരിച്ച നോട്ടീസും സംശയം ജനിപ്പിക്കുന്നതാണ്‌. കേസിൽ നിന്ന്‌ ഒഴിവാക്കിയെന്ന്‌ മനോരമ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 2023 ലെ നോട്ടീസ്‌ ഇപ്പോൾ എങ്ങനെ പെട്ടെന്ന്‌ സൈറ്റിൽ കയറി ?

11 നും 14 നും തങ്ങൾ കൊടുത്ത സമൻസ്‌ നന്പരും കേസ്‌ നന്പരും ഒന്നാണെങ്കിൽ പിന്നെങ്ങനെ കേസ്‌ തന്നെ മാറി റിപ്പോർട്ട്‌ ചെയ്തു ?

സാധാരണ ഇ ഡി കൊടുക്കുന്ന നോട്ടീസിൽ കൃത്യമായി വിലാസം ടൈപ്പ്‌ ചെയ്യും. ഇവിടെ അതുമില്ല. ഇ ഡി യുടെ തന്നെ വിലാസം മുകളിൽ കാണിക്കും. എന്നാൽ, മനോരമ കൊടുത്ത സമൻസിൽ ഉദ്യോഗസ്ഥന്റെ വ്യക്തിഗത ലെറ്റർ പാഡാണ്‌. ഒ‍ൗദ്യോഗികമായി ഇ ഡി അയച്ച സമൻസ്‌ അല്ല.


സതീശൻ മനോരമയുടെ ബ്രാൻഡ്‌ അംബാസഡറോ ?


വി ഡി സതീശനാണോ മനോരമയുടെ ഒ‍ൗദ്യോഗിക "ബ്രാൻഡ്‌ അംബാസഡർ ’ ? മനോരമ പ്രസിദ്ധീകരിച്ച സമൻസുകളിലെ വൈരുദ്ധ്യം സംബന്ധിച്ച വാർത്തകളോട്‌ ആദ്യം ന്യായീകരണവുമായി എത്തിയത്‌ മനോരമ ചാനലോ അവരുടെ ഓൺലൈനോ അല്ല പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌!

മനോരമ ലേഖകർക്കെതിരെ സൈബർ ആക്രമണം നടത്തുന്നതിലുള്ള രോഷവും പങ്കുവച്ചു. കേരളത്തിൽ നടന്ന മറ്റൊരു സൈബർ ആക്രമണത്തിലും ഇ‍ൗ രോഷം കണ്ടില്ല. കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപവാദം പ്രചരിപ്പിച്ച നേതാവ്‌ അറസ്‌റ്റിലായിട്ടും പ്രതിപക്ഷ നേതാവ്‌ തള്ളിപ്പറഞ്ഞില്ല.

മലയാള മനോരമയുടേയും ഇംഗ്ലീഷ്‌ ഓൺലൈൻ മനോരമയുടേയും സൈറ്റുകളിലുള്ള സമൻസ്‌ അല്ലാതെ മറ്റൊന്നും ഇന്റർനെറ്റിൽ പരതിയാൽ കിട്ടില്ല. ഇ ഡി സൈറ്റിൽ നിന്ന്‌ എല്ലാവർക്കും നോട്ടീസുകൾ ലഭ്യവുമല്ല. ഒർജിനലെന്ന്‌ പറഞ്ഞാണ്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ സമൻസ്‌ പ്രദർശിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home