Deshabhimani

പക്ഷിപ്പനി: 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു

culling alappuzha

photo: ദേശാഭിമാനി

വെബ് ഡെസ്ക്

Published on Nov 18, 2026, 11:01 PM | 1 min read

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി 18,620 വളർത്തുപക്ഷികളെ കൊന്നുനശിപ്പിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തുകളിൽ പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ്‌ ബുധനാഴ്‌ച കൊന്നത്‌. ആകെ 7116 കോഴി, 11057 താറാവ്, 447 കാട എന്നിവയെയാണ് നശിപ്പിച്ചത്. 28,040 മുട്ടകളും 100 കിലോ തീറ്റയും നശിപ്പിച്ചു.


അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ചുറ്റും 7331 പക്ഷികളെയും ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിൽ 11289 പക്ഷികളെയുമാണ് കൊന്നത്. നശിപ്പിച്ചവയിൽ ഫാമുകളിലെയും വീടുകളിലെയും വളർത്തുപക്ഷികൾ ഉൾപ്പെടുന്നു. അമ്പലപ്പുഴ നോർത്തിൽ 1636 വലിയ കോഴികൾ, 5225 ചെറിയ കോഴികൾ, 447 കാടകൾ, മൂന്ന്‌ താറാവുകൾ എന്നിവയെക്കൂടാതെ 40 മുട്ടകളും നശിപ്പിച്ചു.

അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ 20 പക്ഷികളെയും നശിപ്പിച്ചു. ചെന്നിത്തല -തൃപ്പെരുന്തുറയിൽ 235 കോഴികൾ, 586 താറാവുകൾ, 10468 താറാവിൻ കുഞ്ഞുങ്ങൾ എന്നിവയെ നശിപ്പിച്ചു. ഇവിടെ 28000 മുട്ടകളാണ് നശിപ്പിച്ചത്. ഡോക്ടർ, രണ്ട് ലൈവ്‌ സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ, നാല് തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ട ദ്രുതകർമസേനയാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്‌. കൊന്നൊടുക്കിയ പക്ഷികളെ കത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home