ad
Deshabhimani

ജൈവവൈവിധ്യ സംരക്ഷണം: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പരിശീലനം നൽകി

biodiversity conservation

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് കൃഷ്ണൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 05, 2026, 08:27 PM | 1 min read

തിരുവനന്തപുരം: ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ ശക്തമാക്കുന്നതിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB), ഭേദഗതി ചെയ്ത ജൈവവൈവിധ്യ ആക്ടും റൂളുകളും പരിചയപ്പെടുത്തുന്ന സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ആദ്യഘട്ട സ്റ്റേറ്റ് ലെവൽ റിസോഴ്സ് ഗ്രൂപ്പിന്റെ പരിശീലനമാണ് തിരുവനന്തപുരം പിടിപി നഗറിലെ കേരള വനംവകുപ്പ് അരണ്യം ട്രെയിനിങ് സെന്ററിൽ നടന്നത്.


ജൈവവൈവിധ്യ സംരക്ഷണം ആഗോളതലത്തിൽ നിന്ന് പ്രാദേശിക തലത്തിലേക്ക് ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ആക്ട് ആൻഡ് കൺസർവേഷൻ ഫ്രെയിംവർക്ക്, ആക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS) മെക്കാനിസം, ജൈവവൈവിധ്യ സംരക്ഷണത്തിലെ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന തല സമീപനങ്ങൾ, കൂടാതെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.


പരിശീലന പരിപാടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽകുമാർ അധ്യക്ഷനായി. ബോർഡിന്റെ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ജൈവവൈവിധ്യ നിയമത്തിന്റെ ഭേദഗതികളും പ്രായോഗിക പ്രസക്തിയും വിശദീകരിച്ചു.


പരിശീലനത്തിൽ നരേന്ദ്ര നാഥ വേലൂരി, ആർ വിനയൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു, ഡോ. വിമൽ കുമാർ എന്നിവരും ജൈവവൈവിധ്യ ബോർഡിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡോ വി ഉണ്ണികൃഷ്ണൻ, ഡോ. പ്രജിത്ത്, ഡോ. അഖില എസ് നായർ, ഡോ. ബൈജു ലാൽ, ഡോ. ജിജി സി രാജൻ, റിസർച്ച് ഓഫീസർ മിത്രാംബിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


സംസ്ഥാനതല പരിശീലനത്തിന്റെ തുടർച്ചയായി അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ വനംവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരെ ജൈവവൈവിധ്യ നിയമങ്ങളും സംരക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച് സജ്ജരാക്കുകയാണ് ലക്ഷ്യം. പരിശീലന പരിപാടിക്ക് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശിവപ്രസാദ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home