'നവകേരള മുന്നേറ്റത്തിന് ഇടതുപക്ഷം കൂട്ടായി പ്രവർത്തിക്കും'; എം വി ഗോവിന്ദനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി

MV Govindan Binoy Viswam.jpg
വെബ് ഡെസ്ക്

Published on Sep 16, 2025, 01:41 PM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് എ കെ ജി സെന്ററിൽ വച്ച് നടന്നത്. നവകേരള മുന്നേറ്റത്തിന് ഊർജ്ജം പകരാനും കേന്ദ്ര ദുർഭരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഇടതുപക്ഷം കൂട്ടായി, കരുത്തോടെ പ്രവർത്തിക്കുകയാണെന്നും ആ പോരാട്ടം അനുസ്യൂതം തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home