ad
Deshabhimani

ഇന്ന് പത്തനാപുരം, 
പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ 
മണ്ഡലങ്ങളുടെ സ്വീകരണം

print edition ജനവിശ്വാസത്തിന്റെ നേർസാക്ഷ്യം

Binoy Viswam Ldf Vikasana Munnetta Jadha

എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥാംഗങ്ങൾ ആലപ്പുഴ വലിയചുടുകാട്ടിൽ വി എസ് അച്യുതാനന്ദന്റെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തുന്നു / ഫോട്ടോ: വി കെ അഭിജിത്

avatar
അഞ്ജുനാഥ്‌

Published on Feb 09, 2026, 02:45 AM | 2 min read


ആലപ്പുഴ

നവകേരളത്തിലേക്ക് നയിക്കുന്ന വികസനവിസ്മയങ്ങൾ എവിടെയും. അതിൽ വലിയ അഴീക്കൽ പാലമുണ്ട്. പുറക്കാട്, ആറാട്ടുപുഴ തീരങ്ങൾക്ക്‌ കോട്ടകെട്ടി കടൽഭിത്തിയുണ്ട്. സ്‌മാർട്ട്‌ പൊതുവിദ്യാലയങ്ങളും ആശുപത്രികളും റോഡുകളുമുണ്ട്. ഇ‍ൗ മുന്നേറ്റത്തിന്റെ തുടർച്ചയ്‌ക്ക്‌ ഹൃദയാഭിവാദ്യവുമായി ജനങ്ങൾ ഒഴുകിയെത്തി.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ ആലപ്പുഴയുടെ ആവേശക്കടലായി. ജനവിശ്വാസത്തിന്‌ നേർസാക്ഷ്യമായി ഓരോ സ്വീകരണകേന്ദ്രവും. ഹരിപ്പാട് മണ്ഡലത്തിലായിരുന്നു ഞായറാഴ്ച ആദ്യ സ്വീകരണം. തുടർന്ന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി.


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മാനേജരായ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, വി ടി ജോസഫ് (കേരള കോൺഗ്രസ് എം), കെ വി ബാലസുബ്രഹ്മണ്യൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി കെ രാജൻ (എൻസിപി), യൂജിൻ മൊറേലി (ആർജെഡി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), എ ഷാജു (കേരള കോൺഗ്രസ് ബി) , ജോർജ് അഗസ്റ്റിൻ (ജനാധിപത്യ കേരള കോൺഗ്രസ്), സി പി അൻവർ സാദത്ത് (ഐഎൻഎൽ), ജോണി ചെറുപറമ്പിൽ (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് ജാഥാംഗങ്ങൾ.


തിങ്കളാഴ്ച കൊല്ലം ജില്ലയില്‍ പ്രവേശിക്കും. പത്തനാപുരം മണ്ഡലത്തിൽ ആദ്യ സ്വീകരണം. പുനലൂർ, കൊട്ടാരക്കര മണ്ഡലങ്ങളിലെ സ്വീകരണ ശേഷം കുന്നത്തൂർ മണ്ഡലത്തിലെ ഭരണിക്കാവ്‌ ജെഎംഎച്ച്‌എസിന്‌ സമീപത്തെ മൈതാനിയിൽ തിങ്കളാഴ്‌ചത്തെ അവസാന സ്വീകരണം.


jadha
എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥാ 
 ക്യാപ്റ്റൻ ബിനോയ് വിശ്വവും ജാഥാംഗങ്ങളും ആലപ്പുഴ 
 വലിയചുടുകാട്ടിലെ പുന്നപ്ര വയലാർ രക്തസാക്ഷി 
 മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു


സ്വർണമോഷണം യുഡിഎഫിനെ 
തിരിഞ്ഞുകുത്തുന്നു : ബിനോയ്‌ വിശ്വം

ശബരിമല സ്വർണമോഷണം യുഡിഎഫിനെ തിരിഞ്ഞുകുത്തുകയാണെന്ന്‌ ജാഥാ ക്യാപ്‌റ്റൻ ബിനോയ്‌ വിശ്വം. അടൂർ പ്രകാശിനെ എസ്ഐടി ചോദ്യംചെയ്തതിന് പിന്നാലെ ആന്റോ ആന്റണി എംപിയുടെ പണമിടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നു. ഒരുതരി സ്വർണമെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നതാണ് എൽഡിഎഫ് നിലപാടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നെൽകർഷകർക്കുള്ള ബോണസ് സംസ്ഥാന സർക്കാർ നൽകും. കാർഷികോൽപ്പന്ന ഇറക്കുമതിയടക്കം അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇന്ത്യയുടെ കാർഷിക മേഖല തകർക്കും. അമേരിക്കൻ താൽപ്പര്യം സംരക്ഷിക്കാനാണ് പ്രോത്സാഹന ബോണസ് ഇല്ലാതാക്കുന്നത്. ഇതിനെതിരെ ബിജെപിയെ വിമർശിക്കാൻ യുഡിഎഫിന് ഭയമാണ്. കയർ വ്യവസായത്തെ എൽഡിഎഫ് കൈവിടില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home