ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ട: ബിനോയ് വിശ്വം

തിരുവനന്തപുരം: ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആർഎസ്എസിന്റെ നീക്കത്തെ ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനയിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന ഇന്ത്യാവിരുദ്ധവും ആർഎസ്എസ് ചേർത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മൗലികസത്തയായി രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. തുടക്കംമുതലേ ആർഎസ്എസ് പറഞ്ഞിരുന്നത് അവയെല്ലാം പാശ്ചാത്യമാണെന്നും അതിൽ ഇന്ത്യയുടേതായി ഒന്നുമില്ല എന്നുമാണ്. ആ വാദം ഉയർത്തിപ്പിടിച്ച് ഇപ്പോൾ പറയുന്നത് അവയൊന്നും ഭരണഘടനയിൽ ആവശ്യമില്ലായെന്നാണ്. ഈ രാജ്യം കൃത്യമായി അതിനുത്തരം നൽകും. ഭരണഘടനയുടെ സത്തയിൽ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments