വാക്കുപാലിച്ച് സർക്കാർ; ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകി ഉത്തരവായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ വി നവനീതിന് ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാകും നവനീത് ജോലിയിൽ പ്രവേശിക്കുക.
വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതിന് പിന്നാലെയാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് (NSS) 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു.










0 comments