കാർ തട്ടി റോഡിൽവീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു

അങ്കമാലി : എംസി റോഡ് വേങ്ങൂരിൽ കാർ തട്ടി റോഡിൽവീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. ഒക്കൽ താന്നിപ്പുഴ നമ്പ്യാട്ടുകുടി വീട്ടിൽ ഷിന്റോ സെബാസ്റ്റ്യ(50) നാണ് മരിച്ചത്. വെള്ളി രാത്രി 7.50ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളിക്കുമുന്നിലായിരുന്നു അപകടം.
അങ്കമാലിയിൽനിന്ന് കാലടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഷിന്റോ.
പിന്നിൽവന്ന കാർ തട്ടി റോഡിലേക്ക് തെറിച്ചുവീണ ഷിന്റോ കാലടിയിൽനിന്ന് വരികയായിരുന്ന ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്. ഇടിച്ചിട്ട കാർ നിർത്താതെപോയി. അങ്കമാലി എഫ്സിഐ ഗോഡൗണിലേക്ക് അരി കയറ്റാൻ പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലി പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് മൃതദേഹം ലോറിക്കടിയിൽനിന്ന് പുറത്തെടുത്ത് താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: ജസ്റ്റീന.










0 comments