ad
Deshabhimani

ഹോർമുസ് പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച ചർച്ച

hormuz afp image
വെബ് ഡെസ്ക്

Published on Sep 12, 2026, 08:00 AM | 1 min read

മസ്കറ്റ്: ഹോർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനും ​ഗൾഫ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും. ഒമാനിലെ സലാലയിൽ വെച്ചാണ് ചർച്ച നടക്കുക. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്കൊപ്പം ഇറാഖ് സംഘവും പങ്കെടുക്കും.


ഇറാനെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഹോർമുസിലൂടെയുള്ള കപ്പൽ ​ഗതാ​ഗതവും സുരക്ഷയുമാണ് ചർച്ചയിലെ പ്രധാന വിഷയം. ചർച്ചയിലൂടെ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.


ഇറാൻ എണ്ണ ടാങ്കറുകൾക്ക്​ നേരെയുള്ള അമേരിക്കയുടെ ആക്രമണവും ഹോർമുസ്​ കടക്കാൻ ശ്രമിച്ച ടാങ്കറുകൾക്ക്​ നേരെ ഇറാൻ ആക്രമണവും ഹോർമുസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഒരാഴ്ചയായി ഹോർമുസ്​ വഴി കപ്പൽ ഗതാഗതം നാമമാത്രമായി കുറഞ്ഞിരുന്നു. ഇതിനിടെയാണ്​ വീണ്ടും ചർച്ചക്ക്​ സാധ്യത തെളിഞ്ഞത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home