കോംഗോയിൽ എബോള വ്യാപനം രൂക്ഷം; രോഗബാധിതർ 7000 കടന്നു

ബുനിയ : കോംഗോയിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന എബോള വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് എബോള വൈറസ് ബാധിതരുടെ എണ്ണം 7,000 കടന്നതായി റിപ്പോർട്ട്. വിവിധ പ്രവിശ്യകളിലേക്ക് വൈറസ് അതിവേഗം പടരുന്നതായാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.
ആരോഗ്യ വകുപ്പും അന്താരാഷ്ട്ര സംഘടനകളും രോഗവ്യാപനം തടയാൻ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന ജനങ്ങൾക്കിടയിലും ആരോഗ്യപ്രവർത്തകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ കർശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും അടിയന്തരമായി നടത്തേണ്ടതുണ്ട്. പ്രതിരോധ കുത്തിവെയ്പ് നൽകുന്നത് ഊർജിതമാക്കിയിട്ടുണ്ടെങ്കിലും അകലെയുള്ള ഗ്രാമപ്രദേശങ്ങളിൽ ചികിത്സയെത്തിക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്.
മെയ് മാസത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രോഗവ്യാപനം രൂക്ഷമായത്. നിലവിൽ ആറ് പ്രവിശ്യകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നോർത്ത് കിവുവിലെ രണ്ട് പുതിയ ആരോഗ്യ മേഖലകളിലും രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണനിരക്ക് മറ്റ് രോഗ ബാധിത മേഖലകളേക്കാൾ കൂടുതലാണ്.








0 comments