ad
Deshabhimani

പവര്‍കട്ട് സമയത്ത് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി യുവാവ്

powercut.
വെബ് ഡെസ്ക്

Published on Sep 12, 2026, 08:13 AM | 1 min read

പാലക്കാട് : പവര്‍കട്ട് സമയത്ത് ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റിൽ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പോയി തിരികെ വരുന്നതിനിടെയാണ് പെട്ടെന്ന് വൈദ്യുതി മുടങ്ങിയത്. തുടർന്ന് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്.


ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് ഉച്ചത്തിൽ ശബ്ദം വെച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. തുടര്‍ന്ന് ഒരു മണിക്കൂർ യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. കറണ്ട് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home