ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

ഏലപ്പാറ: മുണ്ടക്കയം മുപ്പത്തിനാലാംമൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ മോഹനന്റെ മകൻ വിഷ്‌ണു (24) (ആകാശ്) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11-നാണ് അപകടം ഉണ്ടായത്. മുപ്പത്തിനാലാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് കപ്പലുവേങ്ങ സ്വദേശി കുന്നേൽ രാജന്റെ മകൻ നീരജിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ്. പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഷ്ണുവിന്റെ മാതാവ്: സീത. സഹോദരൻ: അഭിഷേക്. വിഷ്ണുവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.











0 comments