ad
Deshabhimani

പത്തടിപ്പാലത്ത് വാഹനാപകടം; യുവാവ് മരിച്ചു

accidentsign
വെബ് ഡെസ്ക്

Published on Jan 03, 2026, 06:34 AM | 1 min read

കൊച്ചി : എറണാകുളം പത്തടിപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയിരുന്നു അപകടം. ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.


തൃശൂർ നെല്ലായിലുണ്ടായ ബൈക്കപടകത്തിൽ പീച്ചാനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പീച്ചാനിക്കാട് -മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ നിധിൻ (29) ആണ് മരിച്ചത്. വെള്ളി വൈകിട്ട്‌ അഞ്ചോടെ ദേശീയപാത നെല്ലായി തൂപ്പൻകാവ് പാലത്തിനുസമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മങ്ങാട്ടുകര ദീപു പൗലോസിന്‌ പരിക്കേറ്റു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിധിൻ മരിച്ചു. അങ്കമാലി എൽഎഫ്‌ ആശുപത്രിയിൽ ഇലക്‌ട്രീഷ്യനാണ്‌ നിധിൻ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home