print edition "കോളേജ് അധികൃതർ പറയുന്നത് പച്ചക്കള്ളം'

ആദിത്യനെ അവസാനം ഒരു നോക്ക് കാണാൻ എത്തിയ കൂട്ടുകാർ
തിരുവനന്തപുരം : കുടുംബപ്രശ്‌നം കാരണമാണ് ആദിത്യന്‍ ജീവനൊടുക്കിയതെന്നാണ് കോളേജ് റിപ്പോര്‍ട്ട് കൊടുത്തതെന്നും അത് പച്ചക്കള്ളമാണെന്നും ആദിത്യന്റെ സഹോദരി കൃഷ്ണ.
‘‘ബുധനാഴ്ച ഒരു മണി ആയപ്പോള്‍ കോളേജ് പ്രിന്‍സിപ്പല്‍ വിളിച്ച് ആദിത്യന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും അമ്മയോടു പറഞ്ഞു. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോള്‍ ഞാന്‍ സ്ഥലത്തില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ അനുജിത് എന്ന ഏജന്റിനെ വിളിച്ചപ്പോള്‍ അയാളും സ്ഥലത്തില്ലെന്നു പറഞ്ഞു. മറ്റൊരാളുടെ നമ്പര്‍ തന്നു. അമ്മ അയാളെ വിളിക്കുന്നതിനു മുന്‍പേ അയാള്‍ ഇങ്ങോട്ടു വിളിച്ചു. ആദിത്യന്‍ ശുചിമുറിയില്‍ തലയിടിച്ചു വീണെന്നും ഗുരുതരാവസ്ഥയിലാണെന്നും നിങ്ങള്‍ എന്തുകൊണ്ടാണ് പുറപ്പെടാത്തതെന്നും ചോദിച്ചു.
അങ്ങനെയാണ് അച്ഛനും ബന്ധുക്കളുംകൂടി പോയത്. അതുവരെ അച്ഛന്റെയടുത്തുപോലും എന്താണ് സ്വന്തം മകന് പറ്റിയതെന്ന് കോളേജുകാര്‍ പറഞ്ഞിട്ടില്ല. കോളേജില്‍ റിപ്പോര്‍ട്ട് കൊടുത്തത് എന്റെ അച്ഛനും അമ്മയും ഡൈവോഴ്‌സ് ആണെന്നാണ്. അച്ഛന്‍ പഠിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ആദിത്യന്‍ ആത്മഹത്യ ചെയ്തത് എന്നൊക്കെയാണ് കോളേജ് അധികൃതർ പറഞ്ഞുപരത്തുന്നത്’’-–കൃഷ്‌ണ പറഞ്ഞു.











0 comments