ജില്ലാ നേതൃത്വത്തിനെതിരായ വ്യാജവാർത്തകൾ തള്ളിക്കളയുക: വി ജോയ്

വി ജോയ്
തിരുവനന്തപുരം: സിപിഐ എം ജില്ലാ നേതാക്കൾക്കിടയിൽ വിഭാഗീയത ആരോപിച്ചുകൊണ്ട് ചില മാധ്യമങ്ങൾ നടത്തുന്നത് വ്യാജപ്രചാരണമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിനെതിരെ കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയെ ബോധപൂർവ്വം പങ്കെടുപ്പിച്ചില്ല എന്ന രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്തനൽകിയത്. അവിടെ മുതിർന്ന നേതാക്കളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എ എ റഹീം, ഡി കെ മുരളി എന്നിവരും പങ്കെടുത്തിരുന്നില്ല. ചില നേതാക്കളെ പ്രത്യേകം അടർത്തി മാറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും വി ജോയ് പ്രസ്താവനയിൽ പറഞ്ഞു.
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗങ്ങളിലാണ് ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ചു യോഗം നടത്തുന്നത് മാധ്യമങ്ങൾ ഇങ്ങനെ ബോധപൂർവ്വം നടത്തുന്ന വാർത്തകൾ തികച്ചും തെറ്റിദ്ധാരണാപരമാണ്. ഇപ്പോൾ ജില്ലയിലെ പാർടി നിരവധി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നന്നായി പ്രവർത്തിച്ചുവരികയാണ്. തിരുവനന്തപുരം കോർപറേഷൻ വിഷയത്തിൽ തന്നെ അതിശക്തമായിട്ടാണ് സമരപരിപാടികൾ നടത്തുന്നത്. ശിവൻകുട്ടി ഉൾപ്പെടെയുള്ള ജില്ലയിലെ നേതാക്കൾ മുഴുവൻ സമയവും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുകയാണെന്നും, ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും വി ജോയ് പറഞ്ഞു.











0 comments