ad
Deshabhimani

മുംബൈയിൽ സ്പൈഡർമാൻ തരംഗം; ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡസി' പ്രീമിയറിനായി ടോം ഹോളണ്ട് മുംബൈയിൽ

tom holland

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 10, 2026, 02:03 PM | 1 min read

മുംബൈ: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡസി 'യുടെ പ്രീമിയർ ഇന്ത്യയിൽ നടക്കുന്നു. ചിത്രത്തിന്റെ ഗ്ലോബൽ ടൂറിന്റെ ഭാഗമായി സംവിധായകൻ ക്രിസ്റ്റഫർ നോളനും പ്രധാന താരങ്ങളായ മാറ്റ് ഡേയ്‌മെൻ , ടോം ഹോളണ്ട് എന്നിവരും മുംബൈയിൽ എത്തും. ഇതിനകം മുംബൈയിൽ എത്തിയ ടോം ഹോളണ്ടിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.


ലണ്ടൻ, പാരീസ്, ന്യൂയോർക്ക് തുടങ്ങിയ ആഗോള നഗരങ്ങൾക്കൊപ്പമാണ് മുംബൈയെയും ഔദ്യോഗിക പ്രീമിയർ ടൂറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ക്രിസ്റ്റഫർ നോളൻ ചിത്രം ആദ്യമായാണ് ഇന്ത്യയിൽ പ്രീമിയർ ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുംബൈയിലെ ഫീനിക്സ് പലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിലാണ് പ്രീമിയർ സംഘടിപ്പിക്കുന്നത്.


പൂർണ്ണമായും ഐമാക്സ് ക്യാമറകളിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം എന്ന നിലയിൽ സാങ്കേതികമായി ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം. ഹോമറിന്റെ ഇതിഹാസ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മാറ്റ് ഡാമൺ ഒഡീസിയസ് ആയും, ടോം ഹോളണ്ട് അദ്ദേഹത്തിന്റെ മകൻ ടെലിമാക്കസ് ആയും വേഷമിടുന്നു.


ആനി ഹാത്ത്‌വേ, റോബർട്ട് പാറ്റിൻസൺ, സെൻഡേയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ജൂലൈ 17-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home