വാണിജ്യ എയർ ടാക്സി വെർട്ടിപോർട്ടിന് യുഎഇയിൽ അംഗീകാരം

ദുബായ്: വാണിജ്യ ആവശ്യത്തിനായി പ്രത്യേകം നിർമിച്ച ലോകത്തെ ആദ്യ എയർ ടാക്സി വെർട്ടിപോർട്ടിന് യുഎഇ വ്യോമയാന അതോറിറ്റി ഔദ്യോഗിക അംഗീകാരം നൽകി. ദുബായിൽ വാണിജ്യ എയർ ടാക-്‌സി സർവീസ് യാഥാർഥ്യമാകുന്നതിലേക്കുള്ള നിർണായക ചുവടുവയ-്‌പാണിത്. സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ച വിഡിഎക-്‌സ് വെർട്ടിപോർട്ട്, വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങൾക്കായാണ് ഒരുക്കിയത്. ദുബായിൽ ആസൂത്രണം ചെയ-്‌തിരിക്കുന്ന എയർ ടാക്‌സി ശൃംഖലയുടെ പ്രധാന കേന്ദ്രമായിരിക്കും ഇത്. ആർടിഎയുമായി സഹകരിച്ച് മൂന്ന് വെർട്ടിപോർട്ടുകൾകൂടി നിലവിൽ വികസിപ്പിച്ചുവരികയാണ്.
അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ, പ്രവർത്തന മാനദണ്ഡങ്ങൾ, ചട്ടങ്ങൾ പാലിക്കുന്നതടക്കമുള്ള വിവിധ മേഖലകളിൽ സമഗ്ര പരിശോധന നടത്തിയ ശേഷമാണ് ജിസിഎഎ അംഗീകാരം നൽകിയത്. രണ്ട് ടേക്ക് ഓഫ്–ലാൻഡിങ് പാഡുകൾ, വൈദ്യുത വിമാനങ്ങൾക്കായുള്ള അതിവേഗ ചാർജിങ് സൗകര്യം, വർഷത്തിൽ 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള യാത്രാ ടെർമിനൽ എന്നിവ വിഡിഎക-്‌സ് വെർട്ടിപോർട്ടിന്റെ പ്രധാന സവിശേഷതകളാണ്.











0 comments