പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേർ പിടിയിലായി. ആൾക്കൂട്ട കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പാലക്കാട് - തമിഴ്നാട് അതിർത്തി ഗ്രാമമാണ് മൂലത്തറ. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു.









0 comments