"ഏറ്റവും നല്ല കണ്ടുപിടിത്തം മുണ്ട് ഉടുക്കാനുള്ള ബെല്‍റ്റ്'; ചിരിപടര്‍ത്തി ബേസിൽ

തമിഴ് നടൻ രവി മോഹനും മന്ത്രി പി എ മുഹമ്മദ് റിയാസിനുമൊപ്പം ബേസിൽ ജോസഫ്
തിരുവനന്തപുരം: ‘ആദ്യമായാണ് ഒരു പൊതുപരിപാടിക്ക് മുണ്ടുടുത്ത് വരുന്നത്. അതിന്റെ ടെൻഷനുണ്ട്. അരമണിക്കൂറെടുത്തു ഇതൊന്ന് ഉടുക്കാൻ. പിന്നെയാണ് മനസിലാക്കിയത് ആധുനിക കേരളത്തിലെ ഏറ്റവും നല്ല കണ്ടുപിടിത്തം എന്ന് പറയുന്നത് മുണ്ട് മുറുക്കിക്കെട്ടാനുള്ള 'വെൽക്രോ' ബെൽറ്റാണെന്ന്- ’- സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പടർന്നു.
പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കുമ്പോൾ തന്നെ പൊലീസ് ഓടിക്കുമായിരുന്നുവെന്നും, ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തിയെന്നും മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചെന്നും ബേസിൽ തമാശയോടെ പറഞ്ഞു.
ഓണം ഒത്തുചേരലിന്റെ ആഘോഷമാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ ഇടയ്ക്ക് ഇടവേള കിട്ടുന്നതുപോലെയാണ് ഓണാഘോഷം. മറ്റ് സംസ്ഥാനങ്ങളെപോലും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ കേരളത്തിന് സ്വന്തമാക്കാനായത് ജാതിമത ഭേദമന്യേ ഉള്ള ഐക്യമാണെന്നും ബേസില്‍ പറഞ്ഞു.
ബേസിലിനൊപ്പം തമിഴ് നടൻ രവി മോഹനും ഓണം വാരാഘോഷ ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.








0 comments