ബലിതർപ്പണം നടത്തി

തിരുവനന്തപുരം തിരുവല്ലത്ത് ബലിയിടുന്ന ഭക്തർ

സ്വന്തം ലേഖകൻ
Published on Jul 24, 2025, 12:23 PM | 1 min read
തിരുവനന്തപുരം : കർക്കടക വാവായ വ്യാഴാഴ്‌ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. വിവിധ ക്ഷേത്രങ്ങളിലും നദികളിലുമാണ് പിതൃക്കൾക്ക് ആത്മശാന്തി തേടി ബലിയിട്ടത്. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി, വർക്കല പാപനാശം, തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരക്കൽ, പറശ്ശനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു.
എല്ലായിടങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭക്തർക്ക് ബലിയിടാൻ സുഗമമായി എത്തുന്നതിനായി പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.









0 comments